09:26am 14 August 2026
NEWS
രക്തദാന ക്യാമ്പിന് രജിസ്ട്രേഷൻ തുടരുന്നു
16/07/2026  04:14 PM IST
nila
രക്തദാന ക്യാമ്പിന് രജിസ്ട്രേഷൻ തുടരുന്നു

ദോഹ: ഖത്തറിലെ ആസ്റ്റർ മെഡിക്കൽ സെന്ററിന്റെയും ഖത്തർ പാലക്കാട് പ്രവാസി കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ 'ഡ്രോപ്പ്സ് ഓഫ് ഹോപ്പ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിനായുള്ള രജിസ്ട്രേഷൻ തുടരുന്നു. ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ സി-റിങ് റോഡിലുള്ള ആസ്റ്റർ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.

 
രക്തദാനത്തിന്റെ പ്രാധാന്യവും ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനമെന്ന നിലയിലുള്ള അതിന്റെ മൂല്യവും ഉൾക്കൊണ്ട് ഖത്തറിലെ മുഴുവൻ പ്രവാസികളും ക്യാമ്പിൽ പങ്കെടുത്ത് ഈ സത്‌പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
 
രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ https://forms.gle/yb2NFMAqte2JQPQM7 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുകയോ +974 74420455 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img